ഒരു വീടിന്റെ പ്രധാന ഭാഗമാണ് അടുക്കള.വൃത്തിയുള്ള അടുക്കള വീട്ടുജോലിയുടെ പ്രധാനപ്പെട്ട കാര്യമാണ്.അടുക്കള വൃത്തിയാക്കി സൂക്ഷിക്കുന്നത് ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിലേക്കുളള ആദ്യ പടികൂടിയാണ്. വൃത്തിയുളളതും തിളങ്ങുന്നതുമായ അടുക്കള സ്വന്തമാക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ..
ബേക്കിങ് സോഡ
സോപ്പിനൊപ്പം ബേക്കിങ് സോഡ ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുന്നത് പാത്രങ്ങള്‍ വെട്ടിതിളങ്ങാന്‍ സഹായിക്കും. വാഷ് ബേസിന്‍ കഴുകുന്നതിന് അര മണിക്കൂര്‍ മുന്‍പേ കിച്ചന്‍ സിങ്കില്‍ ബേക്കിങ് സോഡ ഇട്ട് വെക്കുന്നത് വൃത്തിയും തിളക്കവും നല്‍കുന്നതിന് സഹായിക്കും.
ഭക്ഷണാവശിഷ്ടങ്ങള്‍ സിങ്കില്‍ ഇടരുത്
ഭക്ഷണാവശിഷ്ടങ്ങള്‍ വേസ്റ്റ് ബിന്നില്‍ ഇട്ടതിനു ശേഷം മാത്രം സിങ്കില്‍ ഇടുക. അടുക്കളയിലെ സിങ്കിന്‍റെ ദ്വാരം അടഞ്ഞാല്‍ ഇൗര്‍ക്കില്‍ കൊണ്ട് കുത്തി താഴെയിറക്കരുത്. അത് വീണ്ടും പൈപ്പ് അടഞ്ഞു പോവാനേ ഉപകരിക്കൂ. പകരം അതെടുത്ത് കളയുന്നതാണ് നല്ലത്.
ഫ്രിഡ്ജ് ഡീ ഫ്രോസ്റ്റ് ചെയ്യുക
ആഴ്ച്ചയിലൊരിക്കല്‍ ഫ്രിഡ്ജ് ഡീ ഫ്രോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. ഒരു സ്പൂണ്‍ ബേക്കിങ് സോഡ ഒരു ലിറ്റര്‍ ചൂടുവെളളത്തില്‍ കലര്‍ത്തുക . ആ ലായനി ഉപയോഗിച്ച് ഫ്രിഡ്ജ് വൃത്തിയാക്കാം.
വിനാഗിരി
അടുക്കള വൃത്തിയാക്കാന്‍ ഏറ്റവും നല്ലത് വിനാഗിരിയാണ്. അടുക്കളയിലെ തറ അര ടീസ്പൂണ്‍ വിനാഗിരി ചേര്‍ത്ത വെളളം ഉപയോഗിച്ച് തുടച്ചു നോക്കൂ. തിളക്കം അനുഭവിച്ചറിയാം.
കിച്ചന്‍ കാബിനറ്റ് വൃത്തിയാക്കുമ്പോള്‍
നിങ്ങളുടെ വിരലടയാളങ്ങള്‍ എപ്പോഴും പതിഞ്ഞ് വൃത്തികേടാകുന്ന സ്ഥലമാണ് കിച്ചന്‍ ക്യാബിനറ്റ്. വൃത്തിയാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലവും. എല്ലാറ്റിനും ഉപയോഗിക്കാവുന്ന ക്ലീനര്‍ കിച്ചന്‍ കാബിനറ്റ് വൃത്തിയാക്കാന്‍ ഉപയോഗിക്കാം.