സൂര്യാസ്തമയം കാണാന്‍ നഗരത്തിനുള്ളിൽ നിന്നും, അകലെ നിന്നും ധാരാളം പേര്‍ എത്തുന്ന സ്ഥലമാണ് കോഴിക്കോട് കടല്‍ത്തീരം. കടല്‍ത്തീരത്തിനടുത്തുള്ള ചെറുകടകളില്‍ നിന്ന് കടല്‍വിഭവങ്ങൾ രുചിക്കാന്‍ എത്തുന്നവരും ഏറെയാണ്. കടലില്‍ നിന്നുള്ള ഏറ്റവും പുതിയ കൊയ്ത്താണ് ഇവിടെയെത്തുന്നത്. കല്ലുമ്മക്കായയാണ് കോഴിക്കോടിന്റെ തനതു രുചിയൊരുക്കുന്ന കടല്‍ വിഭവം. വെളുപ്പിനെ ഡോള്‍ഫിന്‍സ് പോയിന്റിലേക്കു നടന്നാല്‍ ഡോള്‍ഫിനുകള്‍ കടല്‍ നീലിമയില്‍ കുത്തിമറിയുന്നതു കാണാം. വിളക്കുമാടവും കടലിലേക്കു നീണ്ടുനില്‍ക്കുന്ന രണ്ടു പുലിമുട്ടുകളും മറ്റൊരാകര്‍ഷണമാണ്. നൂറു വര്‍ഷത്തിലേറെ പ്രായമുണ്ട് വിളക്കുമാടത്തിനും പുലിമുട്ടുകള്‍ക്കും. ലയണ്‍സ് പാര്‍ക്കും, അടുത്തുള്ള അക്വേറിയവും കുട്ടികള്‍ക്കു ഇഷ്ടമാകും.ഇവിടത്തെ മനോഹരമായ സായന്തനങ്ങളും ലളിതമായ നഗരക്കാഴ്ചകളും എല്ലാത്തരം സഞ്ചാരികളെയും ആകര്‍ഷിക്കും. അമ്പലങ്ങള്‍, പള്ളികള്‍, മോസ്‌കുകള്‍, സ്മാരകങ്ങള്‍, എന്നിങ്ങനെ ചരിത്രവും സംസ്‌കാരവും പറയുന്ന കോഴിക്കോടന്‍ കാഴ്ചകള്‍ക്ക് അന്തമില്ല. കാപ്പാടും ബേപ്പൂരും ബീച്ചിന്റെ സൗന്ദര്യമാണ് തരുന്നതെങ്കില്‍ പക്ഷിനിരീക്ഷകരുടെ സ്വര്‍ഗമാണ് കടലുണ്ടി പക്ഷിസങ്കേതം. കുടുംബത്തോടൊപ്പം യാത്രപോകാനും സമയം ചെലവഴിക്കാനും പറ്റിയ ഇടങ്ങളാണ് പെരുവണ്ണാമുഴി ഡാമും തുഷാരഗിരി വെള്ളച്ചാട്ടവും.
Being a part of the most beautiful state in India, Kozhikode has been ranked the second best city in India to reside in. Also known as Calicut, this beautiful city boasts of beautiful beaches, parks, temples, churches, sanctuaries, hillocks, museums, wildlife, sculptures, rivers and lots more. It is the prominent trade and commerce center in Kerala. Vasco Da Gama first set foot here in 1498 after which it became one of the most important ports in the Malabar region for the trade of spices, silk and other goods between European countries and India. The nature of land in Kozhikode is marshy. That is the reason why the world also knows Kozhikode as Chullikkad, which means a ‘shrubby jungle’. The friendly nature of the people of Kozhikode, along with their love for traditional values is heart touching.
Must Visit Destinations Kozhikode
1 കോഴിക്കോട് ബീച്ച് / Kozhikode Beach
Kozhikode Beach or Calicut Beach is a beach on the western side of Kozhikode, situated on the Malabar Coast of India. The beach is accessible through four road overbridged in the city. The beach has paved stones and illumination. There is one Lions Park for the children and an aquarium.
സൂര്യനെ നിരീക്ഷിക്കുന്ന എല്ലാവർക്കും ഇഷ്ടപ്പെട്ട സ്ഥലമാണ് കോഴിക്കോട് ബീച്ച്.സമുദ്ര മത്സ്യത്തൊഴിലാളികൾക്കും ഇത് ഒരു പ്രധാന സ്ഥലമാണ്. പ്രശസ്തമായ കല്ലുമകയാ എന്ന മധുര പലഹാരങ്ങളും ഇവിടെ ലഭിക്കുന്നു.ഡോൾഫിൻ പോയന്റ്, ഡോൾഫിനുകളെ അതിമനോഹരമായ കാഴ്ചക്കാർക്ക് കാണാം.ഇതുകൂടാതെ പഴയ വിളക്കുമാടം, പുരാതന പയർ, കുട്ടികൾക്കായി ലയൺസ് പാർക്ക് എന്നിവയാണ്.വെളുപ്പിനെ ഡോള്‍ഫിന്‍സ് പോയിന്റിലേക്കു നടന്നാല്‍ ഡോള്‍ഫിനുകള്‍ കടല്‍ നീലിമയില്‍ കുത്തിമറിയുന്നതു കാണാം. വിളക്കുമാടവും കടലിലേക്കു നീണ്ടുനില്‍ക്കുന്ന രണ്ടു പുലിമുട്ടുകളും മറ്റൊരാകര്‍ഷണമാണ്. നൂറു വര്‍ഷത്തിലേറെ പ്രായമുണ്ട് വിളക്കുമാടത്തിനും പുലിമുട്ടുകള്‍ക്കും. ലയണ്‍സ് പാര്‍ക്കും, അടുത്തുള്ള അക്വേറിയവും കുട്ടികള്‍ക്കു ഇഷ്ടമാകും.
- Address: Kozhikode ,Kozhikode Beach , Kerala
- Hours: 8am- 8pm
- Google Map : Click Here
- Google Ratings : 4.5/5
2 കാപ്പാട് / kappad
Kappad, or Kappa Kadavu locally, is a beach and village near Koyilandy, in the district Kozhikode, Kerala, India. A stone monument installed by government commemorates the “landing” by Vasco da Gama with the inscription, ‘Vasco da Gama landed here, Kappa Kadavu, in the year 1498’.
കേരളചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ച സ്ഥലമാണ് കോഴിക്കോട്ടെ കാപ്പാട് കടല്‍ത്തീരം. ഈ തീരത്താണ് അഞ്ഞൂറു കൊല്ലം മുമ്പ്, 1498-ല്‍ വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തില്‍ യൂറോപ്യന്മാര്‍ കേരളത്തില്‍ കപ്പലിറങ്ങുന്നത്. ഇതോടെ, കേരളമാകെയും മലബാര്‍ തീരം പ്രത്യേകിച്ചും വലിയ മാറ്റങ്ങള്‍ക്കു വിധേയമായി. കേരളത്തിന്റെ വ്യാപാരവഴികള്‍ വീണ്ടും വികസിക്കാന്‍ ഈ കടലോരം നിമിത്തമായി. കാപ്പാടും പരിസരപ്രദേശങ്ങളിലും ചുറ്റിത്തിരിഞ്ഞാല്‍ അതിന്റെ ചരിത്ര പ്രാധാന്യമറിയാം. കടല്‍ത്തീരത്തുള്ള ചെറു കടകള്‍ നാടന്‍വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ഈ തീരത്ത് ദേശാടന പക്ഷികളും അപൂര്‍വ്വമല്ല. നമ്മുടെ ചരിത്രത്തില്‍ നിർണായകസ്ഥാനം വഹിക്കുന്ന കാപ്പാട് കടല്‍ത്തീരം എന്തു കൊണ്ടും താല്‍പര്യമുണര്‍ത്തുന്ന ഒരിടമാണ്.
- Address: Kozhikode ,Kappad Beach , Kerala
- Google Map : Click Here
3 ബേപ്പൂർ / Beypore
Beypore or Beypur is an ancient port town and a locality town in Kozhikode district in the state of Kerala, India. It is located opposite to Chaliyar, the estuary where the river Chaliyar empties into Arabian Sea. Beypore is part of Kozhikode Municipal Corporation.
ബേപ്പൂർ ബീച്ച് വിനോദസഞ്ചാരികൾക്കും ചരിത്രകാരന്മാർക്കും അനുയോജ്യമായ ഒരു ബീച്ച് സ്ഥലമാണ്. കേരളത്തിലെ കോഴിക്കോട് പട്ടണത്തിൽ നിന്ന് (കോഴിക്കോട്) ഏകദേശം 10 കിലോമീറ്റർ അകലെ ചാലിയാർ നദീമുഖത്ത് സ്ഥിതി ചെയ്യുന്ന ബേപ്പൂർ പുരാതന കാലത്ത് വ്യാപാരത്തിന്റെയും നാവിക കേന്ദ്രത്തിന്റെയും തുറമുഖമായിരുന്നു. ഈ പുരാതന തുറമുഖം പടിഞ്ഞാറൻ ഏഷ്യയിൽ നിന്നുള്ള അറേബ്യൻ വ്യാപാരികളുടെയും ചൈനീസ് സഞ്ചാരികളുടെയും പിന്നീട് യൂറോപ്യന്മാരുടെയും പ്രാദേശിക ഡീലർമാരുമായി നിരവധി വ്യാപാരങ്ങൾക്കും ഇടപാടുകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1500 വർഷം പഴക്കമുള്ള കപ്പൽ നിർമ്മാണ വ്യവസായത്തിന്റെ അസ്തിത്വമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്.
- Address: Kozhikode ,Beypore, Kerala
- Google Map : Click Here
4 വടകര / Vadakara
Vadakara, also spelled Vadakara, IPA, French: Barraged, is a Municipality in the in the state of Kerala, India. Vadakara is located between Kannur and Quandy. The municipality of Vadakara covers an area of 23.33 km² and is bordered by Mahi to the north and Payola to the south.
വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് വടകര. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്. വടക്കൻ മലബാർ നദീതട പാടുകലിലൂടെ പ്രശസ്തമായ പ്രസിദ്ധമായ ലോകനാർക്കാവ് ഭഗവതിക്ഷേത്രം വടകരയിൽ സ്ഥിതി ചെയ്യുന്നു.
- Address: Kozhikode ,Vadakara, Kerala
- Google Map : Click Here
5 കല്ലായി / kallai
Kallai is a small town on the banks of Kallai River which links with the Chaliyar river on the south by a man-made canal. It is in the Kozhikode district of Kerala in south India and is noted for timber trading.
കല്ലായിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന , കല്ലായ് , പത്തൊന്‍പതാം നൂറ്റാണ്ടിന്‍െറ അവസാനത്തിലും, ഇരുപതാം നൂറ്റാണ്ടിന്‍െറ ആദ്യകാലങ്ങളിലും കോഴിക്കോട് നഗരത്തിലെ തിരക്കുപിടിച്ച തടിവ്യവസായകേന്ദ്രമായിരുന്നു. വളരെ പുരാതനമായ ,തടി വ്യവസായത്തിന് പേരുകേട്ട കല്ലായിപ്പുഴയുടെ പരിസരങ്ങളില്‍ വളരെക്കുറച്ച് തടിമില്ലുകളാണ് ഇന്നുള്ളത്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കല്ലായ്പ്പാലത്തില്‍ നിന്നുകൊണ്ട് അസ്തമയം കാണുന്നത് അപൂര്‍വ്വ സുന്ദരമായ കാഴ്ചയാണ്.
- Address: Kozhikode ,kallai, Kerala
- Google Map : Click Here
6 പെരുവണ്ണാമൂഴി / Peruvannamoozhi
Peruvannamoozhi or Peruvannamoozhi is a village in Chakkittapara Panchayath Kozhikode district, Kerala, India. Peruvannamoozhi forms part of the newly inaugurated Malabar Wildlife Sanctuary and is rich in flora and fauna.
പെരുവണ്ണാമുഴി അണക്കെട്ട് പെരുവണ്ണാമൂഴിയിലാണു സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന്റെ റിസർവോയറിൽ ബോട്ടിങ്ങിനുള്ള സൗകര്യവും, സ്വാതന്ത്ര്യസമരസേനാനികളുടെ ഓർമ്മക്കായ് നിർമ്മിച്ച സ്മാരക തോട്ടം എന്ന പേരിലുള്ള പൂന്തോട്ടവും മുതലവളർത്തു കേന്ദ്രവുമാണു പെരുവണ്ണാമൂഴിയുടെ പ്രധാന ആകർഷണങ്ങൾ. ‘ധ്വനി’ എന്ന പ്രേം നസീറിന്റെ അവസാന സിനിമയുടെ ഏറിയ പങ്കും ഈ അണക്കെട്ടിന്റെ പരിസരങ്ങളിലാണ് നടന്നത്. ഒരു പ്രാവശ്യം വന്നു ചേരുന്ന ആർക്കും രണ്ടാമതൊന്നു കൂടി വരാനുള്ള പ്രേരണ ഈ ഭൂവിന് തരാൻ സാധിക്കും. ചെമ്പനോട സമീപ ഗ്രാമമാണ്.
- Address: Kozhikode ,Peruvannamoozhi , Kerala
- Google Map :Click Here
7 തുഷാര ഗിരി / Thushara Giri
Thusharagiri Falls is a waterfall located in Kozhikode district in the Indian state of Kerala, India. Two streams originating from the Western Ghats meet here to form the Chalippuzha River.
കോഴിക്കോട് നിന്ന് 50 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്. ഏറ്റവും മുകളില്‍ വെളുത്തു നുരഞ്ഞു പതഞ്ഞു വീഴുന്ന ജലപാതമാണ് തുഷാരഗിരിയെന്ന പേരിനെ അന്വര്‍ത്ഥമാക്കുന്നത്. മൂന്നു വെള്ളച്ചാട്ടങ്ങളുടെയും സമീപമെത്താന്‍ കാഠിന്യമേറിയ നടപ്പ് ആവശ്യമാണ്. തണുത്ത വെളളത്തിലുളള കുളി ശരീരത്തെയും മനസ്സിനെയും ഉഷാറാക്കും. അടക്ക, കുരുമുളക്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനത്തോട്ടങ്ങൾക്കു നടുവിലാണീ വെള്ളച്ചാട്ടം. ഇവിടെ നിന്ന് കാട്ടിലൂടെയുള്ള നടവഴി ചെന്നെത്തുക വൈത്തിരിയിലാണ്. ഇവിടെയെത്തുന്ന സാഹസികര്‍ക്ക് ഈ വഴിയിലൂടെ വയനാട്ടിലേക്ക് ഒരു ദീര്‍ദൂര നടത്തം പരീക്ഷിക്കാവുന്നതാണ്.
- Address: Kozhikode ,Thushara Giri , Kerala
- Google Map : Click Here
- Google Ratings : 4.5/5
8 കക്കയം / Kakkayam
Kakkayam is a dam site located at Koorachundu in Kozhikode, Kerala. Kakkayam is on the outskirts of the Western Ghats, and Malabar Wildlife Sanctuary, a 7,421-hectare abode of wild animals including elephants and bisons. Kakkayam has an abundant wildlife population and is also a trekking and rock climbing destination.
കോഴിക്കോട്ടെ കക്കയത്തെ കക്കയം ടൂറിസം, കോഴിക്കോട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനത്താണ്. കോഴിക്കോട് നിന്നും ബാലുശ്ശേരി, എസ്‌റ്റേറ്റ് മുക്ക്, തലയാട് വഴിയാണ് ഇവിടേക്ക് ബസ് സർവീസുള്ളത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മേഖലയിലാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്. കേരളരാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ രാജൻ കേസുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശം കൂടുതലായി അറിയപ്പെടുന്നത്. കക്കയം വാലി, ഡാം സൈറ്റ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ.
- Address: Kozhikode ,Kakkayam , Kerala
- Google Map : Click Here
- Google Ratings : 4.4/5
9 കുറ്റ്യാടി / Kuttiady
Kuttiady is one of the Major towns situated in the north-eastern part of Kozhikode district of Kerala, India. It is located 24 km from Vadakara and 50 km from Kozhikode. Kuttiady is situated in the slopes of the Western Ghats. The four-sided junction of Kuttiady helps travelers to reach different destinations.
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കിഴക്കൻ പ്രദേശത്തുള്ള ഒരു പ്രധാന പട്ടണമാണ് കുറ്റ്യാടി. കുറ്റ്യാടി പഞ്ചായത്തിന്റെ ആസ്ഥാനം കുടിയാണ് ഈ പട്ടണം. കാവിലുംപാറ, മരുതോങ്കര തുടങ്ങി പല പഞ്ചായത്തുകളിലെയും ജനങ്ങൾ വടകര, കോഴിക്കോട് പട്ടണങ്ങളിലേക്ക് പോകുന്നത് കുറ്റ്യാടിയിലൂടെയാണ്. കുറ്റ്യാടിയുടെ പഴയ പേര് തൊണ്ടിപ്പോയിൽ എന്നായിരുന്നു. പഴശിരാജ കോട്ടയ്ക്ക് കുറ്റിയടിച്ചതുമായി ബന്ധപ്പെട്ടാണ് തൊണ്ടിപ്പോയിൽ അങ്ങാടിക്കു കുറ്റ്യാടി എന്ന പേർ വന്നു ചേർന്നതെന്നു കരുതപ്പെടുന്നു. കുറ്റ്യാടിപ്പുഴ ഈ പട്ടണത്തിന്റെ ഓരങ്ങളിലൂടെ ഒഴുകുന്നതിനാലാണ് പിന്നീട് കുറ്റ്യാടി എന്ന പേരുകിട്ടിയത്.
- Address: Kozhikode ,Kuttiady , Kerala
- Google Map : Click Here
10 കോഴിക്കോട് പ്ലാനറ്റോറിയം / Kozhikode Planetarium
Science park with many exhibits, plus dinosaur displays, playgrounds & a planetarium.
ശാസ്ത്രവും ശാസ്ത്രീയ വീക്ഷണവും പ്രചരിപ്പിക്കാനുള്ള കേരളത്തിന്റെ വടക്കന്‍ പ്രദേശമായ മലബാറിലെ പ്രാദേശിക ശാസ്ത്രവിജ്ഞാന കേന്ദ്രമാണ് കോഴിക്കോട്ടെ റീജിയണല്‍ സയന്‍സ് സെന്റര്‍. 250 സീറ്റുള്ള നക്ഷത്ര ബംഗ്ലാവും ഇവിടത്തെ മുഖ്യ ആകര്‍ഷണമാണ്. 1997-ലാണ് ഈ നക്ഷത്ര ബംഗ്ലാവിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ജര്‍മ്മന്‍ നിര്‍മ്മിതമായ കാള്‍ സീസ്സിന്റേതാണ് ഇവിടത്തെ പ്രൊജക്റ്റര്‍. നക്ഷത്രങ്ങളെയും, ഗ്രഹങ്ങളെയും പ്രപഞ്ചത്തെക്കുറിച്ചും വിശദമായ വിവരണത്തോടെയുള്ള ഹ്രസ്വ ചിത്ര പ്രദര്‍ശനങ്ങള്‍ പ്ലാനറ്റേറിയത്തില്‍ നടക്കും. കാണികള്‍ക്കു മുകളിലായി മേല്‍ത്തട്ടില്‍ അര്‍ദ്ധ ഗോളാകൃതിയിലുള്ള ആകാശ മേലാപ്പിലാണ് നക്ഷത്രക്കൂട്ടങ്ങളും, ഗ്രഹങ്ങളും കാണികളുടെ മുന്നില്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുക.
- Address: Jaffer Khan Colony Rd, Near New Bus Stand, Kozhikode, Kerala 673006
- Hours: 10am–6:30pm
- Google Map : Click Here
- Google Ratings : 4.3/5
11 കളിപ്പൊയ്‌ക {ബോട്ടിംഗ്} / kalipoika {Boating}
Kalipoika in Kozhikode is the scenic and calm locality of Aryadathupalam where is situated most popular recreational boating center called Kalipoika.
കോഴിക്കോട് നഗരഹദയത്തില്‍ നിന്നും വെറും രണ്ട് കിലമീറ്റര്‍ ദൂരത്താണ് കളിപ്പൊയ്ക എന്നു വിളിക്കുന്ന ഈ അമ്യൂസ്‌മെന്റ് പാര്‍ക്ക്. അരയിടത്തുപാലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ പാര്‍ക്കില്‍ ദിവസേന നൂറുകണക്കിന് ആളുകള്‍ സന്ദര്‍ശനം നടത്തുന്നു. റോ ബോട്ടിംഗും പെഡല്‍ ബോട്ടിംഗുമാണ് ഇവിടത്തെപ്രധാന ആകര്‍ഷണങ്ങള്‍. രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ ഇവിടെ ബോട്ടിംഗ് ആസ്വദിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ വെറ്റ്‌ലാന്‍ഡ് സംരക്ഷിക്കാനുള്ള ഇക്കോ ഫ്രണ്ട്‌ലി പ്രോജക്ടിന്റെ ഭാഗമായുള്ള സരോവരം പദ്ധതിയുടെ ഭാഗമാണ് കളിപ്പൊയ്ക. ഓപ്പണ്‍ എയര്‍ തീയറ്ററും കനോലി കനാലിലെ ബോട്ടിംഗും മറ്റും ഈ പദ്ധതിയുടെ ഭാഗമാണ്.
- Address: Kotolike, Kozhikode, Kerala 673016
- Google Map : Click Here
- Google Ratings : 4.2/5
12 സർവോരം ബയോ പാർക്ക് / Sarvoram BioPark
Sarovaram is an eco-friendly development near Kottooly in Kozhikode city in India. The park is situated adjacent to Canoly Canal. The project has been developed with an eco-friendly theme and is located in an ecosystem consisting of wetlands and mangrove forests containing bird habitats.
സരോവരം ബയോ പാർക്ക് കോഴിക്കോട് നഗരത്തിലെ തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും ഉൾക്കൊള്ളുന്നതിനായി സൃഷ്ടിച്ച് സംരക്ഷിച്ചിരിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ പാർക്കാണ്. സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ കണ്ടെത്തിയ 27 തണ്ണീർത്തടങ്ങളിൽ ഒന്നാണിത്. ഇവിടെയുള്ള സഞ്ചാരികൾക്ക് പ്രകൃതിദത്തമായ ആവാസവ്യവസ്ഥയുടെ സമൃദ്ധി അനുഭവിക്കാൻ കഴിയും. ജൈവവൈവിധ്യത്താൽ സമ്പന്നമായ ഇത് ഏകദേശം 35 വ്യത്യസ്ത ഇനം പക്ഷികളുടെ ആവാസ കേന്ദ്രമാണ്. കോരപ്പുഴ, കായല്ലി നദികളെ ബന്ധിപ്പിക്കുന്ന കനോലി കനാലിനോട് ചേർന്നാണ് പാർക്ക്. സസ്യജന്തുജാലങ്ങൾക്ക് പുറമേ, പാർക്കിൽ താൽപ്പര്യമുള്ളവർക്ക് ബോട്ടിംഗ് സൗകര്യം ഒരുക്കുന്നു, കുട്ടികളുടെ പാർക്ക് ഉണ്ട്, കൂടാതെ ഒരു ഓപ്പൺ എയർ തിയേറ്ററും ഉണ്ട്.
- Address: 7Q9V+F4P, Sarvoram BioParkMini ,Bypass Rd, Kottooli, Kozhikode, Kerala 673017
- Hours: 9am–8pm
- Google Map : Click Here
- Google Ratings : 3.9/5
12 കിൻഫ്ര വില്ലേജ് ഇരിങ്ങൽ {വടകര} / Kinfra Village Iringal {Vadakara}
Iringal is a village in Kozhikode district in the state of Kerala, India.
അടിസ്ഥാന പശ്ചാത്തല സൌകര്യം വികസിപ്പിക്കുകയും അതുവഴി വ്യവസായ വികസനത്തിനാവശ്യമായ അനുയോജ്യമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിനായി 1993-ൽ കേരളസർക്കാർകേരള വ്യവസായ പശ്ചാത്തല വികസന കോർപ്പറേഷൻ (കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ – കിൻഫ്ര) സ്ഥാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ മൂവായിരത്തോളം ഏക്കറിലായി 24 വ്യവസായ പാർക്കുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് വ്യവസായ വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനും, സംരക്ഷിക്കുന്നതിനും മാത്രമല്ല, ചെറുകിട വ്യവസായങ്ങളെ ആകർഷിച്ച് വിജയകരമായ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും കേരള സർക്കാർ രൂപീകരിച്ച നിയമപ്രകാരമുള്ള സംഘടനയാണ് കിൻഫ്ര. വിവിധ മേഖലകളിലെ മൽസരാധിഷ്ഠിത വിപണികൾ കണ്ടെത്തി വ്യവസായങ്ങൾ .
- Address: Kinfra Village Iringal {Vadakara}, Kozhikode, Kerala 673016
- Google Map : Click Here