നമ്മുടെ അടുക്കളകളി വലിയൊരു സ്ഥാനം പിടിച്ചു പറ്റിയിരിക്കുകയാണ് നോൺസ്റ്റിക് പത്രങ്ങൾ , എന്നാൽ ഇവ കൈകാര്യം ചെയ്യുന്നത്തിൽ പാളിച്ചകൾ പാടില്ല, നോൺസ്റ്റിക് പത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രേധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന നമ്മുക്ക് നോക്കാം
1. ആദ്യമായി ഉപയോഗിക്കും മുമ്പ് നോൺസ്റ്റിക്കുതലം അൽപം പാചകയെണ്ണ പുരട്ടി ഉപയോഗക്ഷമമാക്കുക.
2. പത്രം ചൂട് നന്നായി ആറിയ ശേഷം മാത്രം കഴുകുക . താപ വ്യത്യാസങ്ങൾ പാത്രത്തിനു ഹാനികരമാണ്.
3. മികച്ച പാചകത്തിന്, ഇടത്തരം തീയോ ചെറുതീയോ മതിയാവും. ചൂട് അധികമായാൽ ഭക്ഷണം കരിയുകയും ഊർജ്ജം നഷ്ടമാവുകയും മാത്രമല്ല, നോൺസ്റ്റിക്ക് തലത്തിനു കാലക്രമത്തിൽ നിറം നഷ്ടപ്പെടുകയും ചെയ്യും.
4. നോൺസ്റ്റിക്ക് പാത്രത്തിൽ മരം കൊണ്ടുള്ള തവി, ചട്ടുകം എന്നിവ മാത്രം ഉപയോഗിക്കുക
5. കഴുകിയ ശേഷം വെള്ളം തുടച്ച് ഉണക്കി സൂക്ഷിക്കാം.
6. ചൂടുള്ള സോപ്പു വെള്ളത്തിൽ സ്പോഞ്ചു മുക്കി പാത്രം കഴുകി വൃത്തിയാക്കാം. ചകിരി, കാരം, പ്ലാസ്റ്റിക് സ്‌ക്രബർ എന്നിവ ഉപയോഗിക്കരുത്.