ഗർഭക്കാലത്ത് ഏറെ ശ്രദ്ധ അത്യാവശ്യമാണ്. അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യമാണ് പ്രധാനം.അത് കൊണ്ട് തന്നെ ഗര്‍ഭധാരണം തൊട്ട് പ്രസവം വരെ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യകരമായ ഗര്‍ഭകാലവും കുഞ്ഞുമായിരിയ്ക്കും ഫലം.ഇന്നത്തെ കാലത്ത് സ്‌കാനിംഗ് പോലുളള കാര്യങ്ങള്‍ ഉള്ളതിനാല്‍ തന്നെ നേരത്തെ തന്നെ കുഞ്ഞിന്റെ പ്രശ്‌നങ്ങളും മറ്റും കണ്ടെത്താന്‍ സാധിയ്ക്കും. ഗര്‍ഭത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ..
ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത് സ്‌കാനിംഗ് ഇന്നത്തെ കാലത്ത് പതിവാണ്. ഇത് കുഞ്ഞിന്റെ പല വൈകല്യങ്ങളും കണ്ടു പിടിയ്ക്കാന്‍ സഹായിക്കും. ഇതിനായി ആദ്യം നടത്തുന്ന സ്‌കാനിംഗ് ഡേറ്റിംഗ് സ്‌കാനിംഗ് എന്ന ഒന്നാണ്. ഇത് ഡേറ്റ് അറിയാന്‍ സഹായിക്കും. ഇതു പോലെ തന്നെ അഞ്ചാം മാസം അനോമലി സ്‌കാനുണ്ട്. ഇത് കുഞ്ഞിന്റെ തകരാറുകള്‍ കണ്ടു പിടിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.അതായത് അംഗവൈകല്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. അവസാന മൂന്നു മാസത്തില്‍ ഒരു സ്‌കാനിംഗ് കൂടിയുണ്ട്. ഇതിനിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ കണ്ടെത്താന്‍ സ്‌കാനിംഗ് വേണ്ടി വരും.
ഗര്‍ഭിണിക്ക്
ഗര്‍ഭിണിക്ക് 8 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. സാധാരണ ഗര്‍ഭമെങ്കില്‍ നടക്കുക പോലുള്ള അത്യാവശ്യ വ്യായാമം ചെയ്യണം. എന്നാല്‍ ചിലര്‍ക്ക് ചില പ്രശ്‌നങ്ങളുണ്ടാകും. ഇത്തരക്കാര്‍ക്ക് റെസ്റ്റ് പറയുന്നു. പ്രത്യേകിച്ചും ആദ്യ മൂന്നു മാസം. ചില അപൂര്‍വം കേസുകളില്‍ ഗര്‍ഭകാലം മുഴുവന്‍ റെസ്റ്റ് പറയാറുമുണ്ട്. ഗര്‍ഭകാലത്ത് ലൂസ് ആയ വസ്ത്രം ധരിയ്ക്കുക. ഇതു പോലെ ഭക്ഷണം പോഷകങ്ങള്‍ അടങ്ങിയവ പല തവണയായി കഴിയ്ക്കുക. ഒരുമിച്ച് കഴിയ്ക്കുന്നത് അസ്വസ്ഥതയുണ്ടാകും. ഇതു പോലെ ഇടത് വശം തിരിഞ്ഞു കിടക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇടയ്ക്ക് വലതു വശം തിരിയാം. നേരെ, അതായത് മലര്‍ന്നു കിടക്കുന്നത് നാഡികള്‍ക്ക് ക്ഷതമേല്‍പ്പിയ്ക്കാന്‍ സാധ്യതയുണ്ട്. ഇതു പോലെ അഞ്ചാം മാസത്തിലാണ് കുഞ്ഞിന്റെ അനക്കം അറിയുക. രണ്ടാമത്തെ ഗര്‍ഭമെങ്കില്‍ അല്‍പം നേരത്തെ തന്നെ അനക്കം അറിയും.
കുഞ്ഞിന്
കുങ്കുമപ്പൂ കലക്കി കുടിച്ചാല്‍ കുഞ്ഞിന് നല്ല നിറം ലഭിയ്ക്കും എന്ന ചിന്ത പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതില്‍ വാസ്തവമില്ല. കുങ്കുമപ്പൂവ് കഴിയ്ക്കുന്നത് കൊണ്ട് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. എന്നാല്‍ കുഞ്ഞിന് ഇത് നിറം നല്‍കുമെന്ന രീതിയിലെ കേട്ടുകേള്‍വികള്‍ തെറ്റാണ്. കുഞ്ഞിന് പാരമ്പര്യമായുള്ള നിറം തന്നെയാണ് ലഭിയ്ക്കുക.
ഗര്‍ഭ കാലത്ത്
ഗര്‍ഭ കാലത്ത് എന്ത് അസുഖങ്ങളെങ്കിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്നുകള്‍ കഴിയ്ക്കുക. ഇത് വൈറ്റമിന്‍ ഗുളികകളാണെങ്കില്‍ പോലും. അല്ലാതെ സ്വയം ഇഷ്ടത്തിന് ഇവ കഴിയ്ക്കരുത്. അതു പോലെ തന്നെ ഫോളിക് ആസിഡ് പോലുളള ഡോക്ടര്‍മാര്‍ സാധാരണ നിര്‍ദേശിയ്ക്കാറുണ്ട്. ഇവ കഴിയ്ക്കുക. ഇത് കുഞ്ഞിന്റെ ബ്രെയിന്‍ വളര്‍ച്ചയ്ക്ക് പ്രധാനമാണ്. അനാവശ്യമായ വൈറ്റമിനുകള്‍ കഴിയ്‌ക്കേണ്ടതുമില്ല. ഇത്തരം വൈറ്റമിനുകള്‍ ഭക്ഷണം പോലെയുളള സ്വാഭാവിക വഴികളിലൂടെ നേടുന്നതാണ് കൂടുതല്‍ നല്ലതും.