കുഞ്ഞുങ്ങളിലെ പോഷകാംശങ്ങളുടെ കുറവിനെ മാതാപിതാക്കൾ തീരെ ശ്രദ്ധിക്കാതെ പോകുന്നു രോഗങ്ങളൊന്നും ഇല്ലെങ്കിൽ കുട്ടി ആരോഗ്യവാനാണെന്നാണ് ധാരണ നേരിയ രീതിയിൽ പോഷകാംശത്തിന്റെ കുറവുള്ള കുട്ടികൾക്ക് പുറത്തേക്ക് രോഗമൊന്നും കാരണമെന്നില്ല
പോഷകാംശങ്ങൾ ശരിയാംവിധം കിട്ടുന്ന കുട്ടികളിൽ രോഗ സാധ്യത വളരെ കുറവാണ് അവനിൽ പ്രസരിപ്പും സന്തോഷവും മാത്രമല്ല ആവശ്യത്തിന് വളർച്ചയും ഉണ്ടാകുന്നു പോഷകാംശങ്ങളുടെ കുറവ് ശരീരത്തിനെയും ബുദ്ധിയെയും ബാധിക്കുന്നുവെന്നാണ് വൈദ്യശാസ്ത്ര നിഗമനം ഇത്തരം കുട്ടികളിൽ പലർക്കും ബുദ്ധിമാന്ദ്യം സംഭവിക്കുന്നുവത്രെ
മുലപ്പാൽ കുടിക്കുന്ന കുട്ടികളിൽ പോഷകാംശങ്ങൾ വേണ്ടവിധം ഉണ്ടാകുന്നു മുലപ്പാൽ കുട്ടിയുടെ ദാഹശമനത്തിനു മാത്രമല്ല ശരീരത്തിലേക്ക് പോഷകാംശങ്ങൾ നേരിട്ട് വലിച്ചെടുക്കുപ്പെടുക കൂടി ചെയ്യുന്നുണ്ട് മുലപ്പാലിലൂടെ, രോഗങ്ങളെ തടയാനുള്ള പ്രതിരോധ ശേഷി കുട്ടിക്ക് ലഭിക്കുന്നു മുവപ്പാൽ കുടിക്കുന്ന കുട്ടിക്ക് ഛർദ്ദി, അതിസാരം, വയറിന്റെ മറ്റസുഖങ്ങൾ തുടങ്ങിയവ കുറവായിരിക്കും
കുഞ്ഞിനും മാതാവിനും പരസ്പരസ്നേഹം വർധിക്കാൻ മുലപ്പാൽ സഹായകമാവുന്നു മനഃശാസ്ത്രജ്ഞന്മാർ ഈ വിഷയത്തിൽ പ്രത്യേക പഠനം തന്നെ നടത്തിയിട്ടുണ്ട് ഉമ്മയുടെ മാനസിക വിഷമങ്ങൾ ലഘൂകരിക്കാനും ജീവിതത്തിനൊരു അർത്ഥമുണ്ടെന്നു തോന്നാനും മുലയൂട്ടുന്നത് സഹായകമാവുമെന്ന് അവർ അഭിപ്രായപ്പെടുകയുണ്ടായി
മുലയൂട്ടുന്ന ഉമ്മമാർക്ക് സ്താനാർബുദം വരാനുള്ള സാധ്യതയും വളരെ കുറവാണെന്ന് സ്ഥിതി വിവരക്കണക്കുകൾ തെളിയിക്കുന്നു
ആവശ്യമായ പ്രോട്ടീൻ
പത്തുപന്ത്രണ്ടു വയസ്സായ ഒരു കുട്ടിക്ക് ഓരോ കിലോഗ്രാം തൂക്കത്തിനും ഓരോ ഔൺസ് പാൽ വീതം കഴിക്കുകയാണെങ്കിൽ അത്യാവശ്യമായ പ്രോട്ടീൻ കിട്ടുമെന്നു ഔദ്യോഗിക കണക്ക്
പോഷകാംശത്തിന്റെ കുറവ്
ഇത് ഒരു പ്രത്യേക തരം പോഷകാംശത്തിന്റെ കുറവായിരിക്കണമെന്നില്ല പലതരം പോഷകാംശങ്ങളുടെ ഒന്നിച്ചുള്ള കുറവായിരിക്കാം പോഷകക്കുറവിനെ ആറുതരമായി തിരിച്ചിട്ടുണ്ട്
പ്രധാനപ്പെട്ട ഘടകങ്ങളുടെ കുറവ്
ആഹാരത്തിലെ പ്രധാന ഘടകമായ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നീ മൂന്നിനങ്ങളുടെയും ഒന്നിച്ചുള്ള കുറവ് ആഹാരക്കുറവ് കൊണ്ട് നേരിയ തോതിൽ ഉണ്ടാകമെങ്കിലും അധികമായി ഉണ്ടാകുമ്പോൾ അതൊരു രോഗമായിത്തീരുന്നു
പ്രോട്ടീന്റെ മാത്രം കുറവ്
പ്രോട്ടീന്റെ മാത്രം കുറവ് പലവിധത്തിലും കാണപ്പെടാം ഏറ്റവും കൂടുതലായി കാണുന്നത് ‘ക്യാഷിയോർക്കർ ‘ എന്ന രോഗത്തിന്റെ രൂപത്തിലാണ്
രോഗങ്ങൾ
നീണ്ടുനില്‍ക്കുന്ന തുടർച്ചയായുള്ള രോഗങ്ങൾ ബാധിക്കുന്നവരിൽ ആഹാരക്കുറവ് കൊണ്ടും ആഹാരവ്യത്യാസം കൊണ്ടും പോഷകക്കുറവ് ബാധിക്കും ക്ഷയരോഗം, മൂത്രാശയരോഗങ്ങൾ, നീണ്ടുനില്‍ക്കുന്ന വയറിളക്കം, വയറുകടി, കുടലിൽ വിരജീവികളുടെ ആക്രമണം എന്നിവ ഇതിനു കാരണമാകാം
മാനസിക ഹേതു
ഉമ്മയുമായുള്ള മാനസിക ചേർച്ചക്കുറവ് കൊണ്ട് ചില കുട്ടികൾ ആഹാരം കഴിക്കാൻ മടികാണിക്കുന്നു നല്ല സമീപനത്തിലൂടെ മാത്രമേ ഇവരെ മാറ്റിയെടുക്കാൻ കഴിയൂ
വൈറ്റമിനുകളുടെ കുറവ്
എ.ബി.സി.ഡി. എന്നീ വൈറ്റമിനുകളുടെയും ഇരുമ്പിന്റെയും കുറവാണ് പ്രധാനം
ജന്മനാ ഉള്ള കുറവുകൾ
ജന്മനാ ഉള്ള പോരായ്മകൾ ‘എൻഡോക്രൈൻ ‘ ഗ്രന്ഥികളുടെയും ‘കരളിന്റെയും ‘ ‘റെറ്റിക്കുലോ എൻഡോതീലിയൻ സിസ്റ്റം ‘ എന്നിവയുടെ രോഗബാധമൂലവും പോഷകാംശങ്ങൾ ആഹാരത്തിൽ നിന്ന് വലിച്ചെടുത്ത് ഉപയോഗിക്കുവാൻ കഴിയാത്ത വൈകല്യങ്ങൾ ഉണ്ടാകാം
പോഷകക്കുറവ് എന്തുകൊണ്ട് ❓
പോഷകക്കുറവിന് രണ്ട് കാരണങ്ങളാണ് പ്രധാനമായിട്ടുള്ളത് അജ്ഞതയും സാമ്പത്തിക പരാധീനതയും വൃത്തിക്കുറവ് മറ്റൊരു കാരണമാണ് കുടലിലും ശ്വിസകോശത്തിലും ഉണ്ടാകുന്ന രോഗങ്ങൾ ശരിയാം വിധം ചികിത്സിച്ചു മാറ്റാത്തതുകൊണ്ടും പോഷകക്കുറവ് ഉണ്ടാകാം
ആഹാര രീതിയിലെ വൈകല്യങ്ങളും പോഷകക്കുറവിന് കാരണമാണ് ഒരു വയസ്സിനുമേലുള്ള കുട്ടികൾക്ക് വലിയവർ കഴിക്കുന്ന ആഹാരം തന്നെ കൊടുത്തു തുടങ്ങുന്നു ഇത് കാരണം കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ പല പോഷകങ്ങളും കിട്ടാതെ വരുന്നു ദഹനക്കേട് ഭയന്ന് പലരും നല്ല ഭക്ഷ്യപദാർത്ഥങ്ങൾ കുട്ടികൾക്ക് വിലക്കുകയാണ് ആഹാര സമയങ്ങൾക്കിടയിൽ മിഠായിയും മധുരപലഹാരങ്ങളും കഴിക്കുന്നത് ആഹാരത്തിൽ താൽപര്യം കുറയാൻ നിമിത്തമാകുന്നു. സ്കൂളിൽ പോകുന്ന കുട്ടികൾക്കുമുണ്ട് പ്രശ്നങ്ങൾ പകല്‍ ശരിക്കും ആഹാരം കഴിക്കാൻ സമയം ഇല്ലാത്തതിനാലും വ്യായാമം, കളി എന്നിവയ്ക്കുള്ള സമയം കുറയുന്നതിനാലും ആഹാരത്തിൽ താൽപര്യം കുറയുന്നു
കുട്ടികൾക്ക് വിശപ്പില്ലാത്തപ്പോൾ നിർബന്ധിച്ച് തീറ്റിപ്പിക്കുന്നത് ദോഷമേ ചെയ്യൂ അൽപം കാത്തിരിക്കുക വിശന്ന വയറുമായി കുട്ടി നിങ്ങളെ സമീപിക്കും ഭക്ഷണ കാര്യത്തിൽ കൃത്യനിഷ്ഠ ചെറുപ്പത്തിലേ ശീലിപ്പിക്കുന്നത് നല്ലതാണ്മ ലബന്ധം കുട്ടികളിൽ വിശപ്പു കുറയുന്നതിനു കാരണമാകുന്നു വിസർജ്ജനത്തിനു തോന്നുമ്പോൾ പോകാതിരിക്കുക, സ്കൂളിൽ മലവിസർജനത്തിനുള്ള സൗകര്യം ഇല്ലാതിരിക്കുക, വൃത്തിയില്ലാത്ത ലാട്രിൻ എന്നിവയാണ് മലബന്ധത്തിനു കാരണങ്ങൾ
പോഷകക്കുറവ് എങ്ങനെ മനസ്സിലാക്കാം ❓
ആഹാരം കഴിക്കാതെ തുടരെ കരയുകയും അതൃപ്തിയും ദേഷ്യവും കാണിക്കുകയും ചെയ്യുന്നത് നേരിയ പോഷകക്കുറവ് മൂലമുണ്ടാകുന്ന പ്രധാന ലക്ഷണങ്ങളാണ് ഇത്തരം കുട്ടികൾക്ക് മലബന്ധവും ഉറക്കക്കുറവും കാണാം
ക്ഷയരോഗം
ക്ഷയരോഗം അഥവാ ‘മറാസ്മസ് ‘ നിങ്ങളുടെ കുഞ്ഞിനെ ബാധിച്ചിട്ടുണ്ടോ? വളർച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ ഭക്ഷണവും പാലും ശരിക്കു കിട്ടാത്തതു കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത് കുട്ടിക്ക് ശരാശരി ഉണ്ടാകേണ്ട തൂക്കത്തിൽ നിന്ന് നാൽപതു ശതമാനം തൂക്കം കുറഞ്ഞാൽ ‘മറാസ്മസ് ‘ ബാധിച്ചതായി മനസ്സിലാക്കാം ഇത്തരം കുട്ടികളിൽ ദഹനക്കുറവും ആഹാരത്തിന് രുചിയില്ലായ്മയും സംഭവിക്കുന്നു വാർധക്യം ബാധിച്ചതുപോലെ തോന്നും ഈ രോഗം പിടിപെട്ടാൽ വയറ് വീർത്തിരിക്കാമെങ്കിലും മിക്കപ്പോഴും ഒട്ടിയിട്ടുണ്ടായിരിക്കും ശോഷിച്ച് തൂങ്ങിയിരിക്കും വിശപ്പുമൂലം കരഞ്ഞു കൊണ്ടേയിരിക്കും അലസരായിക്കാണുന്നത് ക്ഷയ രോഗമുള്ളവരുടെ ലക്ഷണമാണ്
പ്രോട്ടീന്റെ കുറവ്
പ്രോട്ടീന്റെ കുറവ് വളരെ കൂടുതലായാലുണ്ടാകുന്ന രോഗമാണ് ‘ക്വാഷിയോക്കർ’ ക്ഷാമബാധിത പ്രദേശങ്ങളിലും ദരിദ്രരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു ഈ രോഗം ബാധിച്ച കുട്ടികളുടെ മാംസ പേശികൾ ശോഷിച്ചതാണെങ്കിലും നീര് വന്ന് തടിച്ചതായിട്ടാണ് കാണുക വയറും വലുതായി തൂങ്ങിക്കിടക്കും തലമുടി ചെമ്പിച്ചു ത്വക്കിനെല്ലാം നിറവ്യത്യാസം വന്നിരിക്കും ഒന്നിലും താത്പര്യമില്ലാത്ത അലസരായിരിക്കും