Tips Malayalam logo
  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs
    • Job in Kerala & Gulf
    • Jobs In UAE
    • Job in Dubai
    • Job in Kuwait
No Result
View All Result
  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs
    • Job in Kerala & Gulf
    • Jobs In UAE
    • Job in Dubai
    • Job in Kuwait
No Result
View All Result
Tips Malayalam logo
No Result
View All Result

മാസ്ക് ഉപയോഗം മുഖക്കുരുവും അലർജിയും വരുത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

Jebu by Jebu
02/10/2021
in Beauty & Makeup
0
good moisturizer

good moisturizer

101
VIEWS
Share on FacebookShare on TwitterWhatsappTelegram Linkedin

കൊറോണ രോഗപ്രതിരോധനത്തിൽ ഫേസ് മാസ്ക്കുകൾക്കുള്ള പ്രാധാന്യം നമുക്കറിയാം; അതു തുണികൊണ്ടുള്ള മാസ്ക്കായിക്കോട്ടെ, N95 മാസ്ക്കായിക്കോട്ടെ, Covid -19 പടരുന്നതിനെ ഗണ്യമായി കുറയ്ക്കുന്നു. എന്നാൽ ഈ മാസ്ക്കുകൾ പലപ്പോഴും ചർമ്മത്തെ സാരമായി ബാധിക്കാറുണ്ട്. ചെറിയ ചോറിച്ചിൽ, മുഖക്കുരു, ചർമ്മം വരണ്ടുണങ്ങുക തുടങ്ങി ത്വക്ക് അടർന്നു പോകുന്ന അവസ്ഥ വരെ ഇത് എത്താറുണ്ട്. അമേരിക്കൻ അക്കാദമി പോലുള്ള സംഘടനകൾ ഈ പ്രശ്നങ്ങൾക്കു പരിഹാരമായി ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

മുഖം ദിവസേന വൃത്തിയായി കഴുകിയതിനു ശേഷം ചർമ്മത്തിനു മാർദ്ദവം നൽകുന്ന മോയിസ്ചറൈസർ പുരട്ടുക. ഇതിനായ് സെറാമൈഡ്സ്, ഹയലൂറോണിക് ആസിഡ് എന്നിവ അടങ്ങിയവ ഉപയോഗിക്കാം. നമ്മുടെ ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ചുള്ള മോയിസ്ചറൈസർ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മാസ്ക് ഉപയോഗിക്കുന്നതിനു മുമ്പും പിമ്പും മോയിസ്ചറൈസർ ഉപയോഗം ശീലമാക്കുക. മാസ് ഉപയോഗം കാരണം ചർമ്മം വരണ്ടുണങ്ങുന്നതും ചൊറിച്ചിലും ഒരു പരിധിവരെ ഇങ്ങനെ കുറയ്ക്കാവുന്നതാണ്. ചുണ്ടുകളെ സംരക്ഷിക്കുന്നതിനായി പെട്രോളിയം ജെല്ലി ഉപയോഗിക്കുക.

മുഖക്കുരു കൂടുമോ?

മിക്ക ആളുകളുടെയും പരാതിയാണ് മാസ്ക് ഉപയോഗം കാരണം മുഖക്കുരു കൂടുന്നു എന്നത്. Mask Acne അഥവാ ‘Maskne’ എന്ന ചുരുക്കപ്പേരിൽ ഇവ അറിയപ്പെടുന്നു. ദിവസേന മുഖവും വൃത്തിയായി കഴുകുക. ഒരു ത്വക്ക് രോഗവിദഗ്ധന്റെ നിർദ്ദേശപ്രകാരം മുഖക്കുരുവിനുള്ള ചികിത്സ ചെയ്യേണ്ടതാണ്. മാസ്ക് ഉപയോഗം കാരണം ചർമം കൂടുതൽ സെൻസിറ്റീവ് ആകാന്‍ സാധ്യത ഉള്ളതിനാൽ സ്വയം ചികിത്സയും പരീക്ഷണങ്ങളും നല്ലതല്ല.മാസ്ക് നിർബന്ധമാണെങ്കിൽ Non- comedogenic എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഉപയോഗിക്കാം.

മുകളിൽ സൂചിപ്പിച്ചതു പോലെ ചർമ്മം സെൻസിറ്റീവ് ആകാൻ സാധ്യത ഉള്ള ഈ സമയത്ത് സാലിസിലിക് ആസിഡ്, റെട്ടിനോയിഡ‍്സ് എന്തിന്, ആഫ്റ്റർ ഷേവ് ലോഷൻ തുടങ്ങിയവയുടെ ഉപയോഗം മിതമായ രീതിയിൽ മതി.മാസ്ക് ഉപയോഗിക്കുന്ന ഭാഗത്ത് അമിത വിയർപ്പ്, ഫംഗസ് ബാധ എന്നിവ ഉണ്ടായാൽ ഒരു ചർമ്മരോഗവിദഗ്ധനെ കണ്ട് ചികിത്സിക്കേണ്ടതാണ്.

തുണി മാസ്ക് ഉപയോഗത്തിൽ ശ്രദ്ധിക്കാൻ

തുണികൊണ്ടുള്ള മാസ്ക് ഉപയോഗിക്കുമ്പോൾ കോട്ടൺ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കൃത്രിമ തുണികളായ പോളിയെസ്റ്റർ, റയോൺ എന്നിവ ചർമ്മത്തിന് ഹാനികരമാകാം.മുഖത്തോടു ചേർന്നിരിക്കുന്ന, എന്നാൽ നമുക്ക് അസ്വസ്ഥത ഉണ്ടാകാത്ത രീതിയിലുള്ള മാസ്ക്കുകൾ ഉപയോഗിക്കുക.

ചുരുക്കത്തിൽ ഫേയ്സ് മാസ്ക്കുകൾ കാരണം ചർമ്മത്തിൽ പല മാറ്റങ്ങളും സംഭവിക്കാമെങ്കിലും ഇവയിൽ പലതും കൃത്യമായ ചർമ്മ സംരക്ഷണം വഴി നമുക്കു മാറ്റാവുന്നതാണ്. ശരിയായ രീതിയിലുള്ള മാസ്ക് ഉപയോഗം, കൊറോണയെ പ്രതിരോധിക്കും എന്ന കാര്യത്തിൽ സംശയമില്ലാത്തതിനാൽ അവ നമ്മുടെ ജീവന്റെയും ജീവിതത്തിന്റെയും അവിഭാജ്യഘടകമായ് തീർന്നിരിക്കുകയാണ് ഇപ്പോൾ.

5/5 - (1 vote)
Jebu

Jebu

Related Posts

മുഖക്കുരു കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടുന്നുട്ടോ..!ഇതാ ചില വഴികൾ….
Beauty & Makeup

മുഖക്കുരു കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടുന്നുട്ടോ..!ഇതാ ചില വഴികൾ….

18/07/2022
കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടു ഗുണങ്ങൾ തിരിച്ചറിയൂ!
Ayurveda

കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടു ഗുണങ്ങൾ തിരിച്ചറിയൂ!

09/07/2022
മുഖ സൗദര്യത്തിന് ആയുർവ്വേദം
Ayurveda

മുഖ സൗദര്യത്തിന് ആയുർവ്വേദം

09/07/2022
Next Post
Unhealthy eating habits

ഹൃദയാരോഗ്യത്തിനായി ശീലിക്കാം ഈ ഭക്ഷണം

The only cure for sore throat

തൊണ്ടവേദനക്ക് ഒറ്റമൂലി

baby fever

കുഞ്ഞുങ്ങളുടെ പനി; പരിഹാരമായി ചില നാടന്‍ വഴികൾ

Categories

  • Agriculture
  • Apps
  • Ayurveda
  • Beauty & Makeup
  • Birthday Wishes
  • Books
  • Business
  • Christian
  • Cleaning tips
  • Craft
  • Diwali
  • Education
  • Eye
  • FIFA World Cup 2022
  • Fitness & Yoga
  • Food
  • Friendship
  • Good Morning
  • Good Night
  • Government
  • Hair
  • Happy Life
  • Health
  • Health Tips
  • Hindu
  • Information
  • Insurance
  • Jobs
  • Kerala Tourism
  • Kitchen Tips
  • Life
  • Lifestyle
  • Love
  • Motivational
  • Motor Insurance
  • Muslims
  • Onam
  • Ottamoolikal
  • Parenting
  • Politics
  • pravasi
  • Pregnancy
  • Property in Kochi
  • Proverbs
  • PSC
  • Recipes
  • Sexual Health
  • Summer Health care
  • Tech
  • Trending
  • Wedding
  • Wedding Anniversary

Topics

APP beauty tips Cleaning Tips Diwali 2022 Diwali celebration Diwali Collection Diwali Decorations Diwali shopping DiwaliSpecial Diwali Wishes Cards Free Download dubai Free Download Now Gold Gold Jewellery Gold Jewelry gold rate kerala today gold rate today in kerala gold rate today in kerala 1 pavan gold rate today in kerala 916 gold rate today in kerala 916 per gram gold rate today in kerala malayalam gold rate today in kerala news gold rate today in kerala per gram gold rate today kerala Happy Diwali Celebration Happy Diwali Greetings Happy Diwali HD Background Images Free Download Happy Diwali SMS Happy Diwali WhatsApp Status health kerala kerala gold kerala gold price kerala gold rate kerala gold rate today kerala gold today kitchen tips KSEB life style parenting Today Gold Rate today gold rate in kerala today gold rate in kerala malabar gold today gold rate kerala WhatsApp

Highlights

പഴഞ്ചൊല്ലുകൾ (Pazhamchollukal) There are a lot of proverbs in Malayalam

പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പേരുകള്‍ വിഭജിക്കണം

പുതിയ തൊഴില്‍ നിയമം യുഎഇയില്‍ പ്രാബല്യത്തിൽ വന്നു

കാപ്പി നിങ്ങളുടെ ആരോഗ്യത്തിന് നല്ലതോ ചീത്തയോ?

ഫോണിൽ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം – അ‌പകടം ഡൗൺലോഡ് ചെയ്യരുത്!

മഞ്ഞുമൂടിയ അവസ്ഥയിൽ എങ്ങനെ ഡ്രൈവ് ചെയ്യാം

Trending

gold rate today
Information

Gold Rate Today Kerala | Gold Price in India – Today Gold Rate 2023

by Jebu
28/01/2023

Daily updated price of gold in Kerala - India. Show today gold rate and estimated price of...

Profitability Strategies for Small Companies: Boosting Sales and Reducing Costs

Following these steps will lead you to a highly profitable business that you will enjoy

11/01/2023
merry christmas greeting card

Merry Christmas 2022: Wishes, Images, Quotes, Status, Messages Greetings & WhatsApp Status Free Download

21/12/2022
pazhamchollukal

പഴഞ്ചൊല്ലുകൾ (Pazhamchollukal) There are a lot of proverbs in Malayalam

17/12/2022
പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പേരുകള്‍ വിഭജിക്കണം

പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പേരുകള്‍ വിഭജിക്കണം

17/12/2022
Tips Malayalam

© 2022 TipsMalayalam.com

Useful Tips for Everyone Ultimate Tips & Entertainments. Everything Daily Updates in Tips Malayalam.

  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs

Follow Us

No Result
View All Result
  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs
    • Job in Kerala & Gulf
    • Jobs In UAE
    • Job in Dubai
    • Job in Kuwait

© 2022 TipsMalayalam.com