കാപ്പി അധികം കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. മറിച്ച് മിതമായ അളവിലാണെങ്കില്‍ ഇതിനും ചില ആരോഗ്യഗുണങ്ങളുണ്ട്. പ്രത്യേകിച്ച് ബ്ലാക്ക് കോഫിക്ക്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തമമാണ്.ഗ്രൗണ്ട് ബീന്‍സില്‍ നിന്ന് ബ്ര്യൂ ചെയ്തെടുത്ത ഒരു കപ്പ് റെഗുലര്‍ ബ്ലാക്ക് കോഫിയില്‍ 2 കലോറിയാണ് അടങ്ങിയിരിക്കുന്നത്.
ചില കാപ്പിയില്‍ ഒരു കലോറിയും ആകാം. ഡീകഫിനേറ്റ് ചെയ്ത കാപ്പിയാണെങ്കില്‍ പൂജ്യമാണ് ആകെ കലോറിയുടെ അളവ്.ബ്ലാക്ക് കോഫിയില്‍ കാണപ്പെടുന്ന ‘ക്ലോറോജെനിക് ആസിഡ്’ ശരീരവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ അവകാശപ്പെടുന്നുണ്ട്. ഭക്ഷണം കഴിഞ്ഞ ശേഷം ഗ്ലൂക്കോസ് ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ അളവ് കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനുമെല്ലാം ‘ക്ലോറോജെനിക് ആസിഡ്’ സഹായിക്കുന്നു.
ശരീരത്തില്‍ അധികമുള്ള ജലാംശവും തൂക്കത്തില്‍ ചിലപ്പോള്‍ വന്നേക്കാം. എന്നാലിത് താല്‍ക്കാലികമായ ഒരു പ്രശ്നം മാത്രമാണ്. എങ്കില്‍ക്കൂടിയും ഇതിനെ പരിഹരിക്കാനും ബ്ലാക്ക് കോഫിക്ക് സാധ്യമാണ്. ശരീരത്തില്‍ അധികമായിരിക്കുന്ന ജലാംശത്തെ പുറന്തള്ളാന്‍ ബ്ലാക്ക് കോഫി സഹായിക്കുന്നു
മിതമായ അളവിൽ കാപ്പി കുടിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളെ ഉണർവും ഊർജ്ജസ്വലതയും അനുഭവിക്കാൻ സഹായിക്കും, കൂടാതെ ഇത് നിങ്ങളെ വിശ്രമിക്കാനും സഹായിക്കും. എന്നാൽ അമിതമായ കാപ്പി നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും
കാപ്പി ചിലപ്പോൾ ആളുകളുടെ ആരോഗ്യത്തിന് നല്ലതാണ്, ചിലപ്പോൾ ആളുകളുടെ ആരോഗ്യത്തിന് ദോഷകരമാണ്.ശരീരത്തില്‍ അധികമായിരിക്കുന്ന ജലാംശത്തെ പുറന്തള്ളാന്‍ ബ്ലാക്ക് കോഫി സഹായിക്കുന്നു.അമിതമായ കൊഴുപ്പും മറ്റും പുറന്തള്ളാനും ഇത് സഹായിക്കുന്നു. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകിടക്കുന്നതാണ് വണ്ണം കൂടുന്നതിനുള്ള ഒരു പ്രധാന കാരണം.
കാപ്പിയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍
ഹൃദയ സംബന്ധമായ അസുഖം (CVD)
ഉത്കണ്ഠ (Anxiety)
ഉറക്കമില്ലായ്മ (Insomnia)
ഒരു ദിവസം എത്രത്തോളം കഫീന്‍ ഉപയോഗിക്കാം?
ഒരു ദിവസം രണ്ട് കപ്പ് ചായയോ കാപ്പിയോ കുടിച്ചാൽ മതിയാകും. അതില്‍ കൂടുതല്‍ കഴിക്കരുത്.
ഭക്ഷണത്തിനു ശേഷം ചായയോ കാപ്പിയോ കുടിക്കരുത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞതിനു ശേഷമേ കഫീന്‍ ഉപയോഗിക്കാവൂ.