ഫ്രിഡ്ജിലെ കറകള്‍ നീക്കം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അത് അസാധ്യമാണെന്നോര്‍ത്ത് വിഷമിക്കേണ്ടതില്ല. ഫ്രിഡ്ജിന് അകത്തായാലും പുറത്തായാലും അഴുക്ക് നീക്കം ചെയ്യുന്നത് അസാധ്യമായ കാര്യമല്ല. ഫ്രിഡ്ജിന്‍റെ ആകര്‍ഷകത്വം വീണ്ടെടുക്കാന്‍ കറകള്‍ നീക്കം ചെയ്യുന്നത് വഴി സാധിക്കും. ദിവസവും ചില കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കാം. അതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.
1. വേഗത്തിലുള്ള പരിഹാരം
പെട്ടന്നുള്ള പ്രവര്‍ത്തനമാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. ഫ്രിഡ്ജില്‍ നിന്ന് പാല്‍ പുറത്തെടുക്കുമ്പോള്‍ അല്പം പുറത്ത് വീണാല്‍ അത് ഒരു തുണിയോ നാപ്കിനോ ഉപയോഗിച്ച് ഉടന്‍ തുടയ്ക്കുക. എത്ര പെട്ടന്ന് നിങ്ങള്‍ ചെയ്യുന്നുവോ അത്രയും നല്ലത്. അത് തുടയ്ക്കാതിരുന്നാല്‍ പാല്‍ ഉണങ്ങുകയും അവിടെ ഉറച്ചിരിക്കുകയും ചെയ്യും. അത് നീക്കം ചെയ്യുന്നതിന് പിന്നീട് കൂടുതല്‍ അദ്ധ്വാനം വേണ്ടിവരും
3. വിനാഗിരി
ഫ്രിഡ്ജ് വൃത്തിയാക്കാന്‍ ഏറെ അനുയോജ്യമാണ് വിനാഗിരി. ചിലവ് കുറഞ്ഞ, എളുപ്പത്തില്‍ ലഭ്യമാകുന്ന വിനാഗിരി അത്ഭുതകരമായ കഴിവുള്ളതാണ്. മികച്ച ഒരു ക്ലീനറും, കറ നീക്കാന്‍ ഫലപ്രദമായതുമാണ് വിനാഗിരി. വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കാത്ത വിനാഗിരി അഴുക്കുള്ളിടത്ത് പുരട്ടുക. അഴുക്ക് ഇളകുമ്പോള്‍ തുണികൊണ്ട് തുടച്ച് നീക്കം ചെയ്യുക.
5. നാരങ്ങ
വിനാഗിരിക്ക് സമാനമായ വസ്തുവാണ് നാരങ്ങ. പ്രകൃതിദത്തമായതും സുഗന്ധവുമുള്ളതാണ് നാരങ്ങ. ഉപയോഗിച്ച നാരങ്ങയുടെ തോല്‍ അഴുക്കകറ്റാന്‍ ഉപയോഗിക്കാം. നാരങ്ങാത്തൊലിയുടെ ഉള്‍ഭാഗം അഴുക്കുള്ളിടത്ത് ഉരയ്ക്കുക. കറകള്‍ നീക്കം ചെയ്യപ്പെടും.
2. സോപ്പ് വെള്ളം
ചൂടുള്ള സോപ്പ് വെള്ളം ഫ്രിഡ്ജ് വൃത്തിയാക്കാനുള്ള ഏറ്റവും ലളിതമായ ഉപാധിയാണ്. ലിക്വിഡ് ഡിഷ് വാഷോ, കടുപ്പം കുറഞ്ഞ ഡിറ്റര്‍ജന്‍റോ ചൂട് വെള്ളത്തില്‍ ചേര്‍ത്ത് ഫ്രിഡ്ജ് വൃത്തിയാക്കാം. ഒന്നോ രണ്ടോ തവണ തുടയ്ക്കുന്നത് അഴുക്കിളക്കും. ഒരു തവണ കൂടി തുടച്ചാല്‍ ഫ്രിഡ്ജ് വൃത്തിയാകും. അവസാനമായി ഉണങ്ങിയ തുണികൊണ്ട് തുടയ്ക്കുക.
6. ഷെല്‍ഫ് മാറ്റുകള്‍
ഫ്രിഡ്ജില്‍ സാധനങ്ങള്‍ തുളുമ്പി വീഴുന്നത് സാധാരണമാണ്. എന്നാല്‍ ഇത് പരിഹരിക്കാനുള്ള മാര്‍ഗ്ഗമുണ്ട്. വിപണിയില്‍ ലഭിക്കുന്ന വഴുക്കലില്ലാത്ത സിലിക്കണ്‍ മാറ്റുകള്‍ ഫ്രിഡ്ജിലെ തട്ടുകളില്‍ വിരിക്കാം. അവ തട്ടുകളില്‍ ഒരാവരണമാവുകയും കറകള്‍ വീഴാനിടയായാല്‍ വേഗത്തില്‍ കഴുകാനുമാകും
4. ബേക്കിംഗ് സോഡ
കടുത്ത കറകള്‍ ഫ്രിഡ്ജിലുണ്ടോ? ഉണ്ടെങ്കില്‍ അവിടെ ബേക്കിംഗ് സോഡ വിതറിയ ശേഷം പകുതി വെള്ളവും വിനാഗിരിയും ചേര്‍ത്ത മിശ്രിതം സ്പ്രേ ചെയ്യുക. അല്പസമയം കഴിഞ്ഞ് ഒരു തുണി ഉപയോഗിച്ച് തുടയ്ക്കുക.