1.പത്തുമണിപ്പൂവ്
പത്ത് മണിപ്പൂവ് എന്നെല്ലാം അറിയപ്പെടുന്ന ഈ പടര്‍ന്ന് വളരുന്ന ഈ ചെറിയ ചെടി കാണുവാന്‍ മനോഹരമാണ്. ചെറിയ പൂക്കള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ പൂക്കളുടെ ഒരു കൂട്ടം നില്‍ക്കുന്നതുപോലെ തോന്നും. ഇത് നിലത്ത് പടര്‍ത്തുവാനും അതുപോലെതന്നെ ചെടിചട്ടികളിലാക്കി തൂക്കിയിട്ടാലും വീടിന് ഭംഗികൂട്ടുന്നവയാണ്. ഇത് പലനിറത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ പലനിറത്തിലുള്ള പൂക്കളുണ്ടാകുന്ന പത്തുമണിപ്പൂക്കള്‍ ഇടകലര്‍ത്തിയലും നട്ടുപിടിപ്പിക്കാവുന്നതാണ്. ഇവ അടുപ്പിച്ച് പൂവിരിഞ്ഞ് നില്‍ക്കുമ്പോള്‍ പൂന്തോട്ടം മനോഹരമായിരിക്കുന്നതായി തോന്നും.
2.ചെമ്പരത്തി
ഒരുപാട് വിത്യസ്തമുള്ള ചെടിയാണ്. പല നിറത്തിൽ കാണാൻ പറ്റും. ചുവപ്പ് ,വെള്ള ,മഞ്ഞ ,എന്നിങ്ങനെയും കാണാം.
3.മുല്ലപ്പൂവ്
മുല്ലപ്പൂവിനെ ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല.പടർന്നു നിൽക്കുന്നത് മാത്രമല്ല നല്ല സുഗന്ധവും കാണാൻ ഭംഗിയുള്ളതുമാണ്.
4.നിത്യകല്ല്യാണി
ചെറിയ ചെടിയിയാണ് നിത്യകല്ല്യാണി. ഇതില്‍ പലനിറത്തിലുള്ള പൂക്കള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ഈ പൂക്കളെല്ലാം ചെറുതും അതുപോലെ ഇതിന്റഎ പുറം ഭാഗത്ത് നല്ല മിനുസവും ആയിരിക്കും. നല്ല ഡബിള്‍ ഷേയ്ഡില്‍ ഉള്ള പൂക്കള്‍വരെ കാണപ്പെടാറുണ്ട്. എല്ലാം മനോഹരം തന്നെയാണ്. ഇത് വീട്ടില്‍ ചെടിച്ചട്ടികളില്‍ വളര്‍ത്തുവാന്‍ സാധിക്കുന്ന ഒരു പുഷ്പമാണ്.
5.ചെണ്ടുമല്ലി
നല്ല ഓറഞ്ച്, മഞ്ഞ്, ചിലപ്പോള്‍ ഓറഞ്ചും കാപ്പിയും മിക്‌സായ നിറത്തിലുമെല്ലാം പൂക്കള്‍ കണ്ടുവരുന്ന ചെടിയാണ് ചെണ്ടുമല്ലി. ഓണക്കാലമായാല്‍ വീടിന്റെ മുറ്റത്ത് നിറഞ്ഞു നില്‍ക്കുന്ന ഈ ചെടിയുടെ വിത്തുകള്‍ നടുവാന്‍ പറ്റിയ കാലാവസ്ഥയാണിത്.
6.അരളിപ്പൂവ്
നല്ല പിങ്കും ഇളം മഞ്ഞയും ഒപ്പം ചുവപ്പ് ഷേയ്ഡും ഒത്തിണങ്ങിയ അതിമനോഹരമായ പൂവാണ് അരളിപ്പൂവ്. ചെറിയ മരംപോലെ വളര്‍ന്ന് മുകളില്‍ പച്ച ഇലകള്‍ക്കിടയില്‍ നല്ല കാവടിപോലെ പൂത്തുനില്‍ക്കുന്ന അരളിപ്പൂവ് കാണുവാന്‍ തന്നെ എന്തൊരു ചന്തമാണ്. ഈ അരളിയും അതെ ഈ മഴക്കാലത്ത് നട്ടുപിടിപ്പിച്ചാല്‍ വേഗത്തില്‍ തന്നെ പിടിച്ചു കിട്ടുന്നതായിരിക്കും.