ഗർഭകാലത്ത് ഗർഭിണിയുടെ മനസ്സിൽ സന്തോഷം ഉണ്ടാകുന്നത് കുഞ്ഞിൻെയും അമ്മയുടെയും ആരോഗ്യത്തിന് നല്ലതാണ്. പലതരത്തിലുള്ള ടെൻഷനാണ് ഇന്ന് എല്ലാവരും അനുഭവിക്കുന്നത്,ഗർഭിണി സമ്മർദ്ദം അനുഭവിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷം ചെയ്യും. അത് കുഞ്ഞിൻറെ വളർച്ചയെ ബാധിക്കും. ഡയബറ്റിസ്, ബിപി, എന്നിവ ഉള്ള ഗർഭിണികളിലെ മാനസികസമ്മർദ്ദവും വർധിക്കാൻ ഇടയാക്കും ഗർഭകാലത്ത് ശാന്തതയും സന്തോഷവും അനുഭവിക്കുന്നത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുവാനും അപകടസാധ്യത ഇല്ലാതെ സാധാരണ പ്രസവം നടത്തുന്നതിനും ഗർഭിണിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതുനും സഹായിക്കും. ഗർഭകാലത്ത് ചർദ്ധി തലകറക്കം തുടങ്ങിയ അവസ്ഥകൾ ഉള്ളവർ കഴിവതും യാത്രകളും ഒഴിവാക്കുന്നതാണ് നല്ലത്.
ഗർഭധാരണത്തിന് തയ്യാറെടുക്കുമ്പോൾ സ്ത്രീകൾ തൈറോയ്ഡ് പരിശോധന നടത്തേണ്ടത് പ്രധാനമാണ് പ്രത്യേകിച്ചും ആർത്തവക്രമക്കേടുകൾ ഉള്ളവർ. മിക്ക വികസിത രാജ്യങ്ങളിലും ഈ പരിശോധന നടത്തേണ്ടത് നിർബന്ധമാണ് കാരണം ഗർഭധാരണത്തിൻറെ തുടക്കത്തിൽ ...