∙ഉലുവ കുതിർത്ത് അരച്ച് അൽപം ഒലിവെണ്ണ ചേർത്ത് അരച്ച് മുഖത്തു പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ചുളിവുകൾ വീഴുന്നത് തടയാം.
∙കുങ്കുമാദി തൈലം മുഖത്തു പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകാം. മുഖത്തെ കറുപ്പു നിറം മാറും.
∙ഏലാദി വെളിച്ചെണ്ണ ദിവസവും മുഖത്തു പുരട്ടാം മുഖത്തിന് നിറവും മാർദ്ദവവും കൂടും.
∙ പച്ചമഞ്ഞൾ നേർമയായി അരച്ച് മുഖത്തു പുരട്ടിയാൽ മുഖക്കുരു മാറി മുഖകാന്തി വർധിക്കും.
. രാമച്ചം, കസ്തൂരി മഞ്ഞൾ എന്നിവ ഉണക്കിപ്പൊടിച്ച് ചെറുചൂടുവെള്ളത്തിൽ ചാലിച്ച് മുഖത്തുപുരട്ടുക.
.പേരക്കയുടെ തളിരില അരച്ച് മുഖത്ത് ഇടുക.
.ആര്യവേപ്പും മഞ്ഞളും അരച്ച് മുഖത്ത് തേക്കാം(മുഖത്തുള്ള കല മാറാനും ഉപയോഗിക്കുന്നു)