പത്താം ക്ലാസിന് ശേഷം പഠിക്കാവുന്ന വിവിധ കോഴ്സുകൾ
- തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
- സയൻസ്
- കൊമേഴ്സ്
- ഹ്യുമാനിറ്റീസ്
- സാങ്കേതിക വിദ്യാഭ്യാസം
- വ്യാവസായിക പരിശീലനം
- ഹോസ്പിറ്റാലിറ്റി
- വിനോദ സഞ്ചാരം
- സഹകരണ പഠനം
- സെക്രട്ടേറിയൽ പ്രാക്ടീസ്
- ഫാഷൻ ടെക്നോളജി
- ആയുർവേദ ഹോമിയോ ഫാർമസി
- ലൈബ്രറി സയൻസ്
- ടൈപ്പ് റൈറ്റിംഗ്, സ്റ്റെനോഗ്രാഫി
ഹയർസെക്കണ്ടറി പഠനം
കേരളത്തിൽ ഹയർസെക്കണ്ടറി പഠനത്തിന് സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ മൂന്ന് ഗ്രൂപ്പുകളായി 45 വിഷയങ്ങളുടെ കോമ്പിനേഷൻ ലഭ്യമാണ്. എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ കണക്ക് ഒരു വിഷയമായി ഉള്ള സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുക്കേണ്ടതാണ്. മെഡിക്കൽ പാരാമെഡിക്കൽ പഠന ശാഖകളിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർ ബയോളജി ഉൾപ്പെടുന്ന സയൻസ് ഗ്രൂപ്പ് എടുക്കേണ്ടതുണ്ട്. ബിരുദ തലത്തിൽ സയൻസ് വിഷയങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവരും സയൻസ് ഗ്രൂപ്പ് തന്നെ പഠിക്കേണ്ടതാണ്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകൾ പഠിക്കുന്നവർക്ക് ബിരുദതലത്തിൽ ലിറ്ററേച്ചർ, ആർട്സ് കൊമേഴ്സ് ശാലകളിലെ വിവിധ വിഷയങ്ങൾ എടുത്ത് ഉപരിപഠനം നടത്തുവാൻ സാധിക്കുന്നതാണ്.
കൂടുതൽ അറിയുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇