ഏതെങ്കിലും ഒരു പരീക്ഷഫലം വന്നാല്‍, അതില്‍ തനിക്ക് തോല്‍വിയാണെന്ന് അറിഞ്ഞാല്‍ തളര്‍ന്ന് പോകുന്ന നിരവധിഹൈലൈറ്റ്:
പലരും കുട്ടികളെ പഠിപ്പിക്കുവാന്‍ മറക്കുന്ന കാര്യങ്ങളുണ്ട്.
പരീക്ഷഫലം ഭാവി നിശ്ചയിക്കുന്നുണ്ടോ
നിങ്ങള്‍ക്ക് ജീവിക്കണമെങ്കില്‍ ഏറ്റവും അടിസ്ഥാനം എന്ത്
എസ്എസ്എല്‍സി പരീക്ഷയുടെ ഫലമറിഞ്ഞ് ഇരിക്കുകയാണ് മിക്കവരും. ചിലര്‍ക്ക് നല്ല മാര്‍ക്ക് ലഭിച്ചവരുണ്ട്. എന്നാല്‍ ചിലരാകട്ടെ, മാര്‍ക്ക് കുറഞ്ഞ് പോയതില്‍ സങ്കടപ്പെടുന്നവരും അതുപോലെ തോറ്റുപോയതില്‍ സങ്കടപ്പെട്ടിരിക്കുന്നവരുമുണ്ട്. ഒരു പരീക്ഷയുടെ ഫലം അറിഞ്ഞപ്പോഴേയ്ക്കും ജീവിതംതന്നെ നഷ്ടമായി എന്ന് കരുതുന്ന കുട്ടികളും അതുപോലെ അവരെ അതും പറഞ്ഞ് പീഢിപ്പിക്കുന്ന മാതാപിതാക്കളും സ്ഥിരം കാഴ്ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അതുപോലെതന്നെ മാറേണ്ട കാര്യങ്ങളുമുണ്ട്.
ഒരു പരീക്ഷയാണോ നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നത്?
ക്ലാസ്സില്‍ ഏറ്റവും പഠിക്കുവാന്‍ പിന്നാക്കം നിന്നിരുന്ന നിനക്ക് ബുദ്ധിയില്ല എന്ന് അദ്ധ്യാപകര്‍ വരെ അധിക്ഷേപിച്ച ഒരു വിദ്യാര്‍ത്ഥിയുണ്ട്. അവനാണ് ലോകം കണ്ട ബുദ്ധിമാന്മാരില്‍ ശ്രേഷ്ഠനായ ശാസ്ത്രജ്ഞനായി മാറിയത്. ഇന്ന് അദ്ദേഹത്തിന്റെ തലച്ചോര്‍വരെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അദ്ദേഹമാണ് അല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. ഇദ്ദേഹത്തെപ്പെലെതന്നെ ലോകത്ത് ഇന്നോളം വിജയം കൊയ്തവരെല്ലാം അക്കാദമിക് ലെവലില്‍ പരാജയപ്പട്ടവരാണ്.
ജീവിതത്തില്‍ വിജയിച്ചു എന്ന് കരുതേണ്ടത്എപ്പോള്‍
കുറേ പഠിച്ച് പ്രൊഫഷണല്‍ ജോബ് നേടിയെടുക്കുന്നതല്ല സത്യത്തില്‍ വിജയം. ഈ ലോകത്ത് ഓരോ ജോലിക്കും അതിന്റേതായ മഹത്വമുണ്ട്. പലപ്പോഴും നമ്മള്‍ സമൂഹത്തിന്റെ അഭിപ്രായങ്ങളും കാഴ്ച്ചപ്പാടിലേയ്ക്കും ആഴ്ന്നിറങ്ങുമ്പോള്‍ പല തൊഴിലും മോശം തൊഴിലായി സ്വയം തോന്നുന്നു എന്നതാണ് സത്യാവസ്ഥ. എന്നാല്‍ പുറംനാടുകളില്‍ പ്രത്യേകിച്ച് യുറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഓരോ തൊഴിലിനും അതിന്റേതായ മഹത്വവും അംഗീകാരവും ജനങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ നല്ല ഹെല്‍ത്തിയായിട്ടുള്ള സമീപനം നമ്മളുടെ സമൂഹത്തിലും ഉടലെടുക്കേണ്ടത് അനിവാര്യമായ കാര്യമാണ്.
ഏറ്റവും പ്രധാനപ്പെട്ടത് ഒരിക്കലും പഠനം എന്നതല്ല.
നിങ്ങളില്‍ കഴിവുണ്ടെങ്കില്‍ അതുപോലെ നിങ്ങള്‍ക്ക് ഏത് വിഷത്തിലാണോ കൂടുതല്‍ താല്‍പര്യം അതില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. അതിനുവേണ്ടി പരിശ്രമിക്കുക. ഒന്നിലും തളരാതെ മുന്നേറുന്നവര്‍ക്ക് മാത്രമാണ് വിജയം കൊയ്യുവാന്‍ സാധിക്കുകയുള്ളൂ.കുറേ പഠിച്ച് പ്രൊഫഷണല്‍ ജോബ് നേടിയെടുക്കുന്നതല്ല സത്യത്തില്‍ വിജയം. ഈ ലോകത്ത് ഓരോ ജോലിക്കും അതിന്റേതായ മഹത്വമുണ്ട്. പലപ്പോഴും നമ്മള്‍ സമൂഹത്തിന്റെ അഭിപ്രായങ്ങളും കാഴ്ച്ചപ്പാടിലേയ്ക്കും ആഴ്ന്നിറങ്ങുമ്പോള്‍ പല തൊഴിലും മോശം തൊഴിലായി സ്വയം തോന്നുന്നു എന്നതാണ് സത്യാവസ്ഥ. എന്നാല്‍ പുറംനാടുകളില്‍ പ്രത്യേകിച്ച് യുറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഓരോ തൊഴിലിനും അതിന്റേതായ മഹത്വവും അംഗീകാരവും ജനങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ നല്ല ഹെല്‍ത്തിയായിട്ടുള്ള സമീപനം നമ്മളുടെ സമൂഹത്തിലും ഉടലെടുക്കേണ്ടത് അനിവാര്യമായ കാര്യമാണ്.