∙ കഴിയുന്നതും മുടിയ്ക്ക് കെമിക്കൽ ട്രീറ്റ്മെന്റുകള്‍ ചെയ്യരുത്. പ്രത്യേകിച്ചും 25 വയസിനു മുന്‍പ് ഈ ട്രീറ്റ്മെന്റുകൾ മുടിയുടെ സ്വാഭാവികത നശിപ്പിക്കും. ഇവ താൽക്കാലിക ഭംഗി മാത്രമാണ് നൽകുക. മുടികൊഴിച്ചിൽ, വരൾച്ച, മുടിപൊട്ടൽ തുടങ്ങിയവയായിരിക്കും അനന്തരഫലം. മുടിയുടെ സംരക്ഷണത്തിന് പ്രകൃതിദത്തമാർഗങ്ങൾ സ്വീകരിക്കുക.
∙ ഓയിൽ മസാജ് ചെയ്ത ശേഷം മാത്രം ഹെന്ന ഇടുക. ഒരു മണിക്കൂറിനുശേഷം ഷാംപൂ ഇടാതെ കഴുകി കളയുക. വീട്ടിലെ മൈലാഞ്ചിച്ചെടിയുടെ ഇല അരച്ചതാണ് നല്ലത്.
∙ മുട്ടവെള്ളയും ത്രിഫലപ്പൊടിയും ചേർത്ത് തലയിൽ തേക്കുന്നത് മുടിക്ക് പോഷണമേകി അകാലനര തടയുന്നു.
∙ കറിവേപ്പില ഇട്ട് കാച്ചിയ വെളിച്ചെണ്ണ പതിവായി തേയ്ക്കുന്നതും അകാലനരയെ അകറ്റും.
∙ ത്രിഫല പൊടിച്ചത്, ഉലുവ കുതിർത്ത് അരച്ചത്, തൈര് എന്നിവ ചേർത്ത് തലയോട്ടിയിലും മുടിയിലും ആഴ്ചയിലൊരിക്കൽ പുരട്ടുന്നത് മുടിക്ക് പോഷണം നൽകും. ചെറിയ പ്രായത്തിലേ ഇതു ശീലമാക്കിയാൽ മുടി തഴച്ചു വളരും. കുട്ടികൾക്കും നല്ലതാണിത്.
∙ താരൻ അകറ്റാൻ ചെറിയ ഉള്ളി അരച്ച് മുട്ടയുടെ വെള്ള കൂടെ ചേർത്ത് തലയോട്ടിയിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാം.
∙ കുളിച്ചശേഷം നല്ലവണ്ണം ഉണങ്ങിക്കഴിഞ്ഞേ മുടി കെട്ടി വയ്ക്കാവൂ.